April 24, 2026

മേരാ യുവ ഭാരത് വയനാട്: ദുരന്ത നിവാരണ പരിശീലനത്തിന് അപേക്ഷിക്കാം

0
IMG_20260424_113003
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന മേരാ യുവ ഭാരത് (നെഹ്‌റു യുവ കേന്ദ്ര) ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവർത്തിക്കുന്നതിന് സിവിൽ ഡിഫൻസ് ടീമിനെ തയ്യാറാക്കുന്നു. ഇതിനായി യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരാഴ്ച സൗജന്യ ദുരന്ത നിവാരണ പ്രതികരണ പരിശീലനം ലഭിക്കും.

 

പ്രായപരിധി: 18 – 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

 

ആർട്സ് ആന്റ് സ്പോർട്ട് ക്ലബ് അംഗങ്ങൾ, മേരാ യുവ ഭാരത്, റെഡ്ക്രോസ്, സന്നദ്ധസേന വിഭാഗങ്ങളിലുളളവർക്ക് മുൻഗണന.

 

ആദ്യ ബാച്ച് പരിശീലനം ഏപ്രിൽ 27 മുതൽ മെയ് 3 വരെ.

 

സ്ഥലം: കൽപ്പറ്റ (ഹോട്ടൽ ഹരിതഗിരി)

 

പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് വന്നു പോകുന്നതിന് TA ഉണ്ടായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്നവരെ പിന്നീട് അറിയിക്കുന്നതാണ്

 

Trained Volunteers will get Emergency Response Kit, Uniform, lD card, Certificate and lnsurance coverage for 3 years

 

7 ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രമായിരിക്കും കിറ്റ്, യൂണിഫോം മുതലായവ ലഭിക്കുക.

 

For Registration: https://forms.gle/JqGKxSHGJ3Mhey3E6

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *