കെ. ജി മാരാർ അനുസ്മരണം നടത്തി
മാനന്തവാടി: ബിജെപിയുടെ സമുന്നത നേതാവായിരുന്ന കെ. ജി മാരാറുടെ അനുസ്മരണം ബിജെപി മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പാലക്കാട് മേഖല ഉപാദ്ധ്യക്ഷൻ പുനത്തിൽ രാജൻ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മാരാർജിയുടെ ജന്മം കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നുവെന്നും വയനാട്ടിലെ ആദിവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരമുഖങ്ങൾ തുറന്ന് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് അദ്ദേഹമാണെന്നും അദ്ദേഹം അനുസ്മരിച്ചു. വയനാട്ടിലെ ഏറ്റവും ഗൗരവമേറിയ ജനാധിപത്യ സമരങ്ങൾക്ക് നേതൃത്വം നൽകിയത് മാരാർജിയായിരുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രണ്ട് ജോസ്, കുവണ വിജയൻ, കെ. ജയേന്ദ്രൻ, കണ്ണൻ കണിയാരം, ഇ. മാധവൻ, ഇ. കെ. ഗോപി, സി. കെ. രാജീവൻ, നിധീഷ് ലോകനാഥൻ, ജി. കെ. മാധവൻ, മുരളിധരൻ മൈത്രിനഗർ, രജീഷ് താഴെങ്ങാടി, സജീവൻ കണിയാരം തുടങ്ങിയവർ സംസാരിച്ചു.





Leave a Reply