April 25, 2026

മലമ്പനി മുക്തമാകാൻ വയനാട് ജില്ല: ലോക മലമ്പനി ദിനാചരണം നടത്തി

0
WhatsApp Image 2026-04-25 at 5.16.48 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ല മലമ്പനി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ലോക മലമ്പനി ദിനാചരണം ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. പരിപാടിയുടെ അധ്യക്ഷത ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് കെ ബിന്ദു മലമ്പനി പ്രതിരോധം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസെടുത്തു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ വി സുന്ദരന്‍ മലമ്പനി പ്രതിരോധ പ്രതിജ്ഞ ചൊല്ലി.

മാനന്തവാടി ക്ഷീരസംഘം ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ ഡെപ്യുട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം.ഫസല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ ശിവദാസന്‍, ഡി വി സി യൂണിറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി സി രമേശന്‍, നഴ്‌സിംഗ് സ്‌കൂള്‍ ടൂട്ടര്‍മാരായ കെ എം ശ്രീലത, സുമ, ആരോഗ്യ വകുപ്പിലെ വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍, പനമരം ഗവ നഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഡി വി സി യൂണിറ്റ് ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ക്ഷീരസംഘം ജീവനക്കാര്‍, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സോഷ്യല്‍ വര്‍ക്ക് ട്രെയിനിംഗ് വിദ്യാര്‍ത്ഥികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഉറവിട നശീകരണം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, സ്ഥാപന പരിശോധനകള്‍, രാത്രികാല രക്തപരിശോധന ക്യാമ്പുകള്‍ എന്നിവ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരിയിലെ കോട്ടക്കുന്ന്, മാനന്തവാടിയിലെ പാലാക്കുളി എന്നിവിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി മലമ്പനി രക്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *