April 28, 2026

മാനന്തവാടിയിൽ അടച്ചിട്ട വീടിന് തീപിടിച്ചു; അഗ്നിരക്ഷാസേന യഥാസമയം എത്തി തീ അണച്ചു

0
IMG_20260428_095207
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പയ്യമ്പള്ളി കുടൽക്കടവ് സ്വദേശി പൂനംകാവിൽ അനിൽ ജോസിന്റെ വീടിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടുകാർ വീട് പൂട്ടി സിനിമയ്ക്ക് പോയ സമയത്താണ് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞതിനെത്തുടർന്ന് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ മാനന്തവാടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സതീഷ് എ, വിശാൽ ആഗസ്റ്റിൻ, രമേശ്‌ എം.പി, രജീഷ് കെ, അഭിജിത് സി.ബി, ദീപത് ലാൽ, ആനന്ദ് റ്റി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *