April 29, 2026

കലാമണ്ഡലം ഡോ. റെസി ഷാജിദാസിന് ശ്രീ ചിത്തിരതിരുനാൾ കേരള കാവ്യ നാട്യകലാ പുരസ്‌കാരം

0
IMG_20260429_090010
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പ്രമുഖ നൃത്താധ്യാപിക കലാമണ്ഡലം ഡോ. റെസി ഷാജിദാസിന് ശ്രീ ചിത്തിരതിരുനാൾ കേരള കാവ്യ നാട്യകലാ പുരസ്‌കാരം ലഭിച്ചു. കവടിയാർ കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ പത്മശ്രീ അശ്വതിതിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയിൽ നിന്നുമാണ് ഡോ. റെസി പുരസ്‌കാരം ഏറ്റുവാങ്ങിയത്. ശ്രീ ചിത്തിരതിരുനാൾ ഇന്റർനാഷണൽ കൾച്ചറൽ ആൻഡ് സ്പിരിച്വൽ സൊസൈറ്റി ഭാരവാഹികളായ സുജയ് ഡി. വ്യാസൻ, ഡോ. വി.എസ്. രാധാകൃഷ്ണൻ, വിശ്വകുമാർ, കൃഷ്ണജീവനം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നൃത്ത രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള കലാമണ്ഡലം ഡോ. റെസി ഷാജിദാസ് നിലവിൽ പുൽപ്പള്ളി – ബത്തേരി ചിലങ്ക നാട്യ കലാക്ഷേത്രത്തിലെ നൃത്താധ്യാപികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *