ധാർമ്മികബോധമുള്ള യുവാക്കളെ വാർത്തെടുക്കുന്നതിൽ എസ്എസ്എഫ് മാതൃക: ഉസ്മാൻ മൗലവി
പനമരം: കലുഷിതമായ കാലഘട്ടത്തിൽ സമൂഹത്തിൽ ധാർമ്മികബോധം വളർത്തുന്നത് അനിവാര്യമാണെന്നും, അമ്പത്തിമൂന്ന് വർഷത്തെ പ്രവർത്തനത്തിലൂടെ അത്തരം മൂല്യങ്ങളുള്ള ധാരാളം യുവാക്കളെ നാടിന് സമർപ്പിക്കാൻ സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന് (എസ്എസ്എഫ്) സാധിച്ചിട്ടുണ്ടെന്നും ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി പറഞ്ഞു. 1973 ഏപ്രിൽ 29-ന് രൂപീകൃതമായ എസ്എസ്എഫിന്റെ 54-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ബദ്റുൽ ഹുദയിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നൗഫൽ അഹ്സനി പെരുന്തട്ട, ഷാഫി നൂറാനി രാമല്ലൂർ, ഹാഫിൾ സാബിത്ത് തരുവണ, ഹാഫിൾ റബീഹ് അസ്ഹരി എന്നിവർ സംബന്ധിച്ചു.





Leave a Reply