April 29, 2026

പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

0
IMG_20260429_154435
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സും സിദ്ധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയിൽ ട്രൈബൽ പ്രൊമോട്ടർ  അനശ്വര സ്വാഗതം ആശംസിച്ചു. മെമ്പർ  മിനി പ്രഭാകരൻ ഉദ്ഘാടന പ്രസംഗം നിർവഹിച്ചു. “പാമ്പ് കടി: ശ്രദ്ധിക്കേണ്ട കാര്യങ്ങളും മുൻകരുതലുകളും” എന്ന വിഷയത്തിൽ ഡോ. അരുൺ ബേബി ക്ലാസ്സെടുത്തു. ചടങ്ങിൽ ട്രൈബൽ മെഡിക്കൽ യൂണിറ്റ് അംഗം അരുൺ ജോസ് പങ്കെടുത്തു. ബോധവൽക്കരണത്തോടൊപ്പം സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം വിജയകരമായി പൂർത്തിയാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *