പുള്ളിമാനിനെ കൊലപ്പെടുത്തി ഇറച്ചി പങ്കിട്ടു; നാല് പേർ അറസ്റ്റിൽ
ഇരുളം: ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരക്കുനി സ്വദേശി ദേവശ്ശേരിയിൽ സോമന്റെ (63 വയസ് ) വീട്ടിൽ മാനിറച്ചിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ സോമന്റെ വീട്ടിൽ നിന്നും പുള്ളിമാനിനെ ഷോക്ക് ഏൽപ്പിച്ച് കൊലപ്പെടുത്തിയ കേബിൾ വയർ, കമ്പികൾ എന്നിവയും,കത്തി, പ്ലാസ്റ്റിക് ഷീറ്റ്, മാനിന്റെ ശരീര ഭാഗങ്ങൾ എന്നിവ കണ്ടെത്തുകയും സോമനൊപ്പം ഇറച്ചി പങ്കിട്ടെടുത്ത മൂന്ന് പേരെ പിടികൂടുകയും ചെയ്തു.
പള്ളിക്കുന്ന് നിവാസികളായ 2.നിഖിൽ S/O ഫെഡറിക്, 26 വയസ്സ്, അമ്പലമൂട്ടിൽ പള്ളിക്കുന്ന്,3.റോഷി S/O ആന്റണി പുന്നത്തനം, പള്ളിക്കുന്ന്, 54 വയസ്സ്, 4.ജോയൽ ജോസ്, 36 വയസ്സ് പുന്ന ത്താനം,പള്ളിക്കുന്ന് എന്നിവരെയും പിടികൂടി. നിഖിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച നാടൻ നിർമ്മിത തിര തോക്കും കണ്ടെത്തുകയും, കള്ളതോക്ക് കമ്പള ക്കാട് പോലീസിന് കൈമാറുകയും ചെയ്തു.
ആന വേട്ട കേസിൽ പ്രതിയായിരുന്നു പിടിക്കപ്പെട്ട സോമൻ. കല്പറ്റ വിജിലൻസ് ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ ഗൗരി. വി. ആർ, ഇരുളം ഫോറസ്ററ് സ്റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുന്ദരേശൻ പി .വി.എന്നിവരും സംഘവുമാണ് പ്രതികളെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം തുടരുമെന്ന് ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാർ അറിയിച്ചു





Leave a Reply