തായ്കൊണ്ടോ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു
മാനന്തവാടി: കേരള സ്‌കൂൾ കായികമേളയുടെ ഭാഗമായ് നടക്കുന്ന മാനന്തവാടി ഉപജില്ലാതല “തായ്‌കൊണ്ടോ 2026” മത്സരം ദ്വാരക എ.യു.പി സ്‌കൂളിൽ നടന്നു. ജൂനിയർ , സബ് ജൂനിയർ വിഭാഗങ്ങളിലായി 30 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. അടുത്തമാസം ജില്ലാമത്സരം നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
തായ്കൊണ്ടോ സ്റ്റേറ്റ് ടെക്നികൽ ഡയരക്ടർ രാമചന്ദ്രൻ കെ, ഒബ്സർവർ അഷിഖ്, മാനന്തവാടി സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജിജോ മത്തായി, സ്പോർട്സ് കൗൺസിൽ കൺവീനർ സുജിത്ത് തോമസ് എന്നിവർ നേതൃത്വം നൽകി.





Leave a Reply