പാപനാശിനിയിൽ പുണ്യസ്നാനം; തിരുനെല്ലിയിൽ പിതൃതർപ്പണം നടത്തി ആയിരങ്ങൾ
തിരുനെല്ലി: പിതൃമോക്ഷം തേടി ആയിരങ്ങളാണ് കർക്കിടക വാവ് ബലി ദിനത്തിൽ തിരുനെല്ലിയിലെത്തിയത്. പുലർച്ചെ മൂന്ന് മണി മുതൽ തുടങ്ങിയ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരുമണിവരെ നീണ്ടു. രാവിലെ മുതൽ നിരവധിപേരാണ് പാപനാശിനിയിലേക്ക് എത്തിയത്. പാപനാശിനിയിൽ മുങ്ങി ഈറനുടുത്ത് വിരലിൽ ദർഭയണിഞ്ഞ് കൂവയിലയിൽ പൊതിഞ്ഞ എള്ളും അരിയും ചന്ദനവും പാപനാശിനിയിൽ ഒഴുക്കി പ്രാർഥനകൾ ഉരുവിട്ട് പിതൃക്കളുടെ മോക്ഷത്തിനായി ബലിയിട്ടു മടങ്ങി.
ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിൽ 12 കർമ്മികളുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഒരേസമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. പാപനാശിനിയിൽ പിതൃദർപ്പണമം നടത്തിയാൽ പിതൃക്കൾക്ക് മോഷം കിട്ടുമെന്ന വിശ്വാസം ആശുകൾക്ക് ഇടയിലുണ്ട്. അതിനാൽ ആയിരങ്ങളാണ് തിരുനെല്ലിയിൽ ബലിതർപ്പണത്തിനായി എത്തിയത്. വൈകിട്ട് മുതൽതന്നെ ആളുകൾ തിരുനെല്ലി മഹാവിഷ്‌ണു ക്ഷേത്രത്തിലേക്ക് എത്താൻ തുടങ്ങിയിരുന്നു.
ഭക്തരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമായി വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരുന്നത്. പോലീസ്, അഗ്നിരക്ഷാസേന, ലൈഫ് ഗാർഡുകൾ, ബോംബ് സ്ക്വാഡ്, എക്സൈസ് സംഘങ്ങൾ എന്നിവരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്.





Leave a Reply