യുദ്ധവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു
ബത്തേരി : ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സബർമതി യുറീക്ക ബാലവേദിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. യുദ്ധത്തിൻ്റെ കാരണങ്ങൾ, പരിണിത ഫലങ്ങൾ തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററികൾ, പാട്ടുകൾ, കളികൾ, സഡാക്കോ കൊക്ക് നിർമ്മാണം, ചർച്ചകൾ തുടങ്ങിയവയിലൂടെ കുട്ടികളിൽ യുദ്ധവിരുദ്ധ മനോഭാവം സൃഷ്ടിക്കുവാൻ ഉപകരിച്ചു. കെ.അച്യുതൻ, സുശീല ടീച്ചർ, ഫായിസ്, ബിജു, പി.സി.ജോസ് നേതൃത്വം നൽകി.





Leave a Reply