September 27, 2026

സംസ്ഥാന സ്‌കൂള്‍ കായികമേള: സബ് ജൂനിയര്‍ ഹോക്കിയില്‍ വയനാടിന് വെള്ളി

0
IMG_20260927_120359
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസിലെ മിടുക്കന്മാരുടെ കളിമിടുക്കില്‍ സംസ്ഥാന ഹോക്കിയില്‍ വയനാടിന് വെള്ളി തിളക്കം. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് സബ് ജൂനിയര്‍ ഹോക്കി വിഭാഗത്തില്‍ വയനാട് മിന്നും വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ മലപ്പുറത്തോട് ഏറ്റുമുട്ടി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ് സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളും വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയും അടങ്ങുന്നതാണ് വയനാടിന്റെ വിജയസംഘം. ഇതില്‍ നല്ലൂര്‍നാട് സ്‌കൂളിലെ ആദര്‍ശ് ബാബു, ശ്രീഷ്ണവ് എന്നിവര്‍ കേരള ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൃഷ്ണപ്രസാദിന് പ്രോമിസിങ് പ്ലെയര്‍ അവാര്‍ഡ് ലഭിച്ചു. പരിശീലകന്‍ സുമിത്ത്, കായികാധ്യാപകന്‍ റോണി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് മികച്ച ടീം നേട്ടം കൈവരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *