പുൽപ്പള്ളി ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തി
പുൽപ്പള്ളി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചുള്ള ‘സ്വച്ഛതാ ഹി സേവ -2026’ കൈയോട് കൈ ക്യാമ്പയിന്റെയും ലോക ടൂറിസം ദിനത്തിന്റെയും ഭാഗമായി പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കുറുവാദ്വീപ്, മാവിലാംതോട് പ്രദേശങ്ങളിലാണ് ശുചീകരണം നടത്തിയത്. രാവിലെ കുറവാദ്വീപിൽ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് ശേഷം മാവിലാംതോട് പഴശ്ശി മ്യൂസിയം പരിസരത്ത് അവസാനിച്ചു.
ശുചീകരണ പരിപാടി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ് ആശംസകൾ നേർന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിഖിൽ കെ. കെ, സെക്രട്ടറി ജയസുധ കെ. എ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ നികേഷ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ഷാരീഷ് നന്ദിയും പറഞ്ഞു.





Leave a Reply