ബത്തേരി ഉപജില്ല കലോത്സവം: സ്വാഗത സംഘം രൂപീകരിച്ചു
പുൽപ്പള്ളി: സുൽത്താൻ ബത്തേരി ഉപജില്ല കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം പുൽപ്പള്ളിയിൽ നടന്നു. നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് ഇത്തവനത്തെ ഉപജില്ല കലോത്സവം അരങ്ങേറുന്നത്. സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജ കൃഷ്ണൻ നിർവഹിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.
പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിജിത ബി. ജെ., പ്രിൻസിപ്പാൾ കെ. എസ്. സതി, പിടിഎ പ്രസിഡന്റ് അൻസാജ് ആന്റണി എന്നിവർ സംസാരിച്ചു.





Leave a Reply