വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിന്റെ ആഫ്റ്റർ മൂവി മമ്മൂട്ടി റിലീസ് ചെയ്തു
കൊച്ചി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം പതിപ്പിൻ്റെ ആഫ്റ്റർ മൂവി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടി റിലീസ് ചെയ്തു. 2024-ൽ നടന്ന രണ്ടാം പതിപ്പിന്റെ പ്രസക്ത ഭാഗങ്ങളും സാഹിത്യോത്സവത്തിൽ പങ്കെടുത്ത പ്രമുഖരുടെ അഭിപ്രായങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ഹ്രസ്വചിത്രമാണ് ഡബ്ല്യൂ എൽ എഫ് ആഫ്റ്റർമൂവി. 2026 ഡിസംബർ 20 മുതൽ 23 വരെ വയനാട് ദ്വാരകയിൽ നടക്കുന്ന മൂന്നാം പതിപ്പിൻ്റെ മുന്നോടിയായി തയ്യാറാക്കിയ ആഫ്റ്റർ മൂവിയുടെ സ്പെഷൽ പ്രിവ്യൂ കണ്ട ശേഷമാണ് മമ്മൂട്ടി ഹ്രസ്വചിത്രം റിലീസ് ചെയ്തത്. തുടർന്ന് മമ്മൂട്ടികമ്പനിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ചിത്രം മമ്മൂട്ടി പങ്കുവച്ചു. ഡബ്ല്യൂ എൽ എഫ് -ന് എല്ലാ വിധ പിന്തുണയും നൽകുമെന്നും സാഹിത്യോത്സവത്തിന് എത്തിച്ചേരാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള ഫിഷറീസ് സർവ്വകലാശാലയിൽ നടന്ന പരിപാടിയിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ. ജോസ് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ക്യുറേറ്റർ അഡ്വ. ലീന രഘുനാഥ്, കോഡിനേറ്റർ ഷാജൻ ജോസ്, ജഫ്രിൻ ടോം, ഷിൽസൺ മാത്യു, ഷൈജിത്ത് വി.എം., നിഥിൻ, അജിൻ, അഖിൻ, ദിവ്യ, ബിനു അലക്സ്, ജോസഫ് കെ.ജെ. തുടങ്ങിയവർ പങ്കെടുത്തു. മമ്മൂട്ടി കമ്പനിയുടെയും വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെയും സോഷ്യൽ മീഡിയ പേജുകൾ വഴി ചിത്രം കാണാവുന്നതാണ്. ഡബ്ല്യൂ എൽ എഫ് മൂന്നാം പതിപ്പിനുള്ള ഡെലിഗേറ്റ് പാസുകളുടെയും ടിക്കറ്റുകളുടെയും വിതരണം പുരോഗമിക്കുകയാണ്. നവംബർ 30 വരെ പാസുകൾ സ്വന്തമാക്കുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ജില്ലയിലെ ലൈബ്രറികളിൽ നിന്നും സംഘാടക സമിതി അംഗങ്ങളിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.





Leave a Reply