‘വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചു’; മീനങ്ങാടിയിൽ വൻ പ്രതിഷേധം
കൽപ്പറ്റ: സ്‌കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെത്തിയതായി ആരോപണം. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് അധികൃതർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഹൈദരാബാദിലേക്ക് നടത്തിയ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പിടിഎ പ്രസിഡന്റ് എസ്.ഹാജിസും മദ്യലഹരിയിലായിരുന്നെന്നാണ് വിദ്യാർഥികൾ പറയുന്നത്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
വയനാട്ടിൽ നിന്ന് വിനോദയാത്ര പോയ സ്‌കൂൾ സംഘത്തിലെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചതായി വിദ്യാർഥികൾക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് യാത്രാമധ്യേയും തിരിച്ചെത്തിയ ശേഷവും ഇവർക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു. കുട്ടികൾ ആരോപണം ഉന്നയിച്ചതിനെ തുടർന്ന്, വാഹനം നിർത്തി പരിശോധന നടത്തിയെന്നും, കുട്ടികളുടെ പ്രതിഷേധം കണക്കിലെടുത്ത് പിടിഎ പ്രസിഡൻറിനെ യാത്രാസംഘത്തിൽ നിന്ന് ഇറക്കിവിട്ടെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്‌കൂൾ അധികൃതർ തന്നെ ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയത് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. മുൻ വർഷത്തെ ടൂറിലും ഷിവി കൃഷ്ണനെതിരെ പരാതിയുയർത്തിനുന്നു.
സ്‌കൂളിന് മുന്നിലും ടൂറിസ്റ്റ് ബസിന് സമീപവും വലിയ തോതിലുള്ള പ്രതിഷേധവും വാക്കുതർക്കങ്ങളുമുണ്ടായി. ആരോപണവിധേയരായ പ്രിൻസിപ്പലിന്റേയും പിടിഎ പ്രസിഡന്റിന്റേയും മെഡിക്കൽ പരിശോധന നടത്താമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് പ്രശ്‌നം താൽക്കാലികമായി ശാന്തമായത്.




Leave a Reply