വയനാട് ജില്ലാ പോലീസിന് പുതിയ വാഹനങ്ങൾ അനുവദിച്ചു; ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പോലീസ് മേധാവി നിർവഹിച്ചു
കൽപ്പറ്റ: കാര്യക്ഷമതയോടെയും സമയബന്ധിതമായും പോലീസ് സേവനം ജനങ്ങളിലെത്തിക്കാൻ കേരള സർക്കാരും ആഭ്യന്തര വകുപ്പും വയനാട് ജില്ലാ പോലീസിന് അനുവദിച്ച അഞ്ച് പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ് നിർവഹിച്ചു. പോലീസ് സേനയുടെ പ്രവർത്തനക്ഷമതയും സേവനസൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി പ്രവീൺ കുമാർ കെ.ജി, നാർക്കോട്ടിക് സെൽ ആൻഡ് ജെൻ്റർ ജസ്റ്റീസ് ഡിവൈ.എസ്.പി മനോഹരൻ തച്ചമ്പത്ത് എന്നിവരുൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനാണ് ഈ വാഹനങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.




Leave a Reply