മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം; പിടിഎ പ്രസിഡന്റിനെതിരെയും അന്വേഷണത്തിന് ഉത്തരവ്
മീനങ്ങാടി: മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വടുവഞ്ചാൽ ഹയർ സെക്കൻഡറി സ്കൂളിലേക്ക് സ്ഥലം മാറ്റി. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച പറ്റിയതിനെ തുടർന്നാണ് ഈ നടപടിയെന്ന് ഉത്തരവിൽ പറയുന്നു. ഇദ്ദേഹത്തിന്റെ തുടർന്നുളള സ്ഥലം മാറ്റങ്ങൾ സർക്കാരിന്റെ മുൻകൂർ അനുമതിയോടെ മാത്രമേ നടത്താൻ പാടുള്ളൂവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ, ആരോപണവിധേയനായ പിടിഎ പ്രസിഡന്റിനെ തൽസ്ഥാനത്തുനിന്ന് നിയമാനുസൃതം മാറ്റുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കേണ്ടതാണെന്നും മേൽ വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.




Leave a Reply