November 1, 2026

എസ്.എഫ്.ഐ. വയനാട് ജില്ലയിൽ ഭിന്നത രൂക്ഷം: നേതൃത്വത്തിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി ജില്ലാ ജോയിന്റ് സെക്രട്ടറി

0
IMG-20261101-WA0088
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എസ്.എഫ്.ഐ. വയനാട് ജില്ലാ കമ്മിറ്റിക്കുള്ളിലെ തമ്മിലടി വീണ്ടും തെരുവിലേക്ക്. തനിക്ക് മർദനമേറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ജില്ലാ ജോയിന്റ് സെക്രട്ടറിയും പുല്പള്ളി പഴശ്ശിരാജ കോളേജിലെ മാസ് കമ്യൂണിക്കേഷൻ മൂന്നാംവർഷ വിദ്യാർഥിയുമായ സായന്ത് ജില്ലാ നേതൃത്വത്തിനെതിരെ ഫെയ്‌സ്ബുക്കിൽ പരസ്യമായി രംഗത്തെത്തി. ‘സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, നീതിക്കുവേണ്ടി ചില കാര്യങ്ങൾ തുറന്നുപറയുന്നു’ എന്ന തലക്കെട്ടോടെ പങ്കുവെച്ച കുറിപ്പിൽ സംഘടനയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതായി സായന്ത് വ്യക്തമാക്കി. സംഭവം നടന്ന് 19 ദിവസങ്ങൾ പിന്നിട്ടിട്ടും ആരോപണവിധേയരായവർ പൊതുസമൂഹത്തിൽ സാധാരണ നിലയിൽ തുടരുന്നതും സംഘടനാതലത്തിൽ നടപടിയുണ്ടാകാത്തതും നിരാശാജനകമാണെന്നും അദ്ദേഹം കുറിച്ചു.

 

ഒക്ടോബർ 12-ന് പുല്പള്ളി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി എം. ആദർശ്, കേന്ദ്രകമ്മിറ്റിയംഗം സാന്ദ്രാ രവീന്ദ്രൻ, പുല്പള്ളി ഏരിയാ സെക്രട്ടറി അരുൺ തമ്പി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആദിത് എന്നിവരുടെ നേതൃത്വത്തിൽ തനിക്ക് മർദനമേറ്റെന്നാണ് സായന്തിന്റെ പരാതി. മൈക്ക് സ്റ്റാൻഡ് കൊണ്ടാണ് മർദിച്ചതെന്നും അദ്ദേഹം ആരോപിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വിവിധ വിദ്യാർഥി സംഘടനകൾ സംയുക്തമായി നടത്തിയ സമരത്തിന്റെ മാതൃകയിൽ കോളേജിലും കാമ്പയിൻ സംഘടിപ്പിക്കുകയും അതിൽ സായന്ത് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, എസ്.എഫ്.ഐ. സ്വന്തം നിലയിൽ പരിപാടി നടത്തുന്നതിന് പകരം മറ്റ് സംഘടനകൾക്കൊപ്പം കാമ്പയിൻ നടത്തിയത് എന്തിനാണെന്ന ചോദ്യത്തെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ മുൻ ജില്ലാ കമ്മിറ്റിയംഗവും ഭാരവാഹിയും ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. പാർട്ടി നേതൃത്വത്തിന് പരാതി നൽകി ചർച്ചകൾ നടത്തിയിട്ടും ഇതുവരെ വ്യക്തമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സായന്ത് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news