ഇബ്രാഹിം കൈപ്പാണിയുടെ അഞ്ചാം ചരമവാർഷികം: നല്ലൂർനാട് കാൻസർ സെന്ററിലേക്ക് കിടക്കവിരികളും തലയിണകളും നൽകി സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ്
നല്ലൂർനാട്: ഇബ്രാഹിം കൈപ്പാണിയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ ക്യാൻസർ സെൻ്ററിലേക്ക് തലയിണയും കിടക്കവിരികളും നൽകി സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ്. കഴിഞ്ഞ അഞ്ചുവർഷങ്ങളിലും ഇതേ ദിനത്തിൽ മാനന്തവാടി വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും നല്ലൂർനാട് കാൻസർ ആശുപത്രിയിലുമായി സമാനമായ സംഭാവനകൾ സ്പന്ദനം നൽകിയിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. മീര സാധനങ്ങൾ ഏറ്റുവാങ്ങി.
എടവക പഞ്ചായത്ത് പുതിയിടം കുന്ന് വാർഡ് മെമ്പർ മുരളീധരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്പന്ദനം രക്ഷാധികാരി ഇ.എം. ശ്രീധരൻ മാസ്റ്റർ, പ്രസിഡണ്ട് ബാബു ഫിലിപ്പ് കെ., സെക്രട്ടറി ജോൺ പി.സി., ട്രഷറർ ജസ്റ്റിൻ പനച്ചിയിൽ, സിസ്റ്റർ സെലിൻ, എൻ.കെ. കുര്യൻ, ആശുപത്രി വികസന സമിതി പ്രവർത്തകർ, ജീവനക്കാർ എന്നിവർ സംസാരിച്ചു.




Leave a Reply