മാനന്തവാടിയിൽ മധ്യവയസ്‌കയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
മാനന്തവാടി: മാനന്തവാടി ടൗണിൽ വാടകവീട്ടിൽ മധ്യവയസ്‌കയെ മരിച്ചനിലയിൽ കണ്ടെത്തി. ബാവലി ഷാണമംഗലം ഉന്നതിയിലെ കാളന്റെ മകൾ നാരായണി (54) ആണ് മരിച്ചത്.
എം.എസ്. ബാറിന് സമീപമുള്ള വാടകവീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. ഭർത്താവ് 25 വർഷം മുമ്പ് ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രണ്ട് പെൺമക്കളുണ്ട്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്ഥിരമായി മരുന്ന് കഴിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ മാനന്തവാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Leave a Reply