November 3, 2026

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: മാനന്തവാടിയിൽ പന്തംകൊളുത്തി പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

0
WhatsApp Image 2026-11-02 at 11.27.32 AM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാനന്തവാടിയിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയിലെ രാംലീല മൈതാനത്ത് ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രകടനം.

വെൽഫെയർ പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് ടി. ഖാലിദ്, സെക്രട്ടറി പി. അബ്ദുൽ നാസർ, കെ.എം. റഫീഖ്, ഇ. മുരളീധരൻ, പിഷാനവാസ്, ജയദേവൻ കീഞ്ഞ്കടവ്, നൗഷാദ് മാനന്തവാടി എന്നിവർ നേതൃത്വം നൽകി. ഗാന്ധി പാർക്കിൽ നടന്ന സമാപന പരിപാടിയിൽ നേഹ സിങ് റാത്തോർ രചിച്ച ഗാനം മലയാളത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *