November 5, 2026

കൽപ്പറ്റയിൽ ക്രൈസ്തവ ദേവാലയത്തിൻ്റെ വഴി അടച്ചു; വ്യാപക പ്രതിഷേധം

0
WhatsApp Image 2026-11-03 at 9.28.43 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൈനാട്ടിയിലെ സെൻ്റ് ജോർജജ് യാക്കോബായ പള്ളിയിലേക്കുള്ള നടവഴി സ്വകാര്യ വ്യക്തി ഗെയ്റ്റിട്ട് പൂട്ടി .കഴിഞ്ഞ 35 വർഷമായി വിശ്വാസികളും പ്രദേശവാസികളും സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയാണ് യാതൊരു കാരണവുമില്ലാതെ പുട്ടിയത്. നടവഴിയുടെ ഇരുവശവും സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ്. ദേവാലയം സ്ഥാപിക്കും മുമ്പെ ഇതിലെ വഴിയുണ്ട്.

കാലാകാലങ്ങളായി ഈ വഴി സഞ്ചാരയോഗ്യമുണ്ട്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വഴിയടച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സർക്കാർ – സഭാതലങ്ങളിൽ ഇടപെടലുകൾ വന്നതിനെ തുടർന്ന് താൽക്കാലികമായി തുറന്നിട്ടുണ്ട്. നിരവധി ക്രൈസ്തവ വിശ്വാസികൾ എത്തുന്ന ദേവാലയമാണിത്.

വഴി അടക്കുന്നതിന് കൽപ്പറ്റയിലെ ഉന്നത പോലീസ് ഉദ്യാഗസ്ഥൻ സ്ഥല ഉടമക്ക് ഒത്താശ നൽക്കുന്നുവെന്ന ആരോപണമുണ്ട്. സഭാ ഗ്രൂപ്പിൽ വഴി പ്രശ്നം ചർച്ചയായതോടെ ഇതര ക്രൈസ്തവ സംഘടനകളും പ്രതിഷേധമായി രംഗത്തുണ്ട്. മുഖ്യമന്ത്രി – കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് ഈ വിഷയം ഇ.മെയിലായി വിവിധ സംഘടനകൾ അയച്ചിട്ടുണ്ട്. വിഷയം അറിഞ്ഞ ഇതര സമുദായ നേതാക്കൾ പള്ളി ഭാരവാഹികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വഴി തടസപ്പെടുത്തലിലൂടെ കേരളത്തിലെ സാമുദായിക ഐക്യം തകർക്കുകയാണ് ചിലരുടെ ലക്ഷ്യം .ഇതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *