November 4, 2026

പള്ളിക്കുന്ന് – വെണ്ണിയോട് റോഡ് നവീകരണം: മന്ത്രി ടി. സിദ്ധിഖിനെയും സർക്കാരിനെയും അഭിനന്ദിച്ച് യു.ഡി.എഫ്

0
IMG-20261103-WA0298
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: പള്ളിക്കുന്ന് – വെണ്ണിയോട് റോഡ് ബി.എം. ബി.സി. നിലവാരത്തിൽ നവീകരിക്കുന്നതിന് വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിപ്പിച്ച മന്ത്രി ടി. സിദ്ധിഖിനെയും കേരള സർക്കാരിനെയും കോട്ടത്തറ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി അഭിനന്ദിച്ചു. ചെയർമാൻ എം.സി. മോയിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ സുരേഷ് ബാബു വാളൽ, സി.സി. തങ്കച്ചൻ, മാണി ഫ്രാൻസിസ്, പോൾസൺ കൂവക്കൽ, വി.സി. അബൂബക്കർ ഹാജി, രജിത സി.സി., പി.പി. റെനീഷ്, വി. അബ്ദുൾ നാസർ, ഗഫൂർ വെണ്ണിയോട്, പി.എൽ. ജോസ്, അജീഷ് ഇ.സി., റംല അസീസ്, ഇ.ആർ. പുഷ്പ, ബേബി പുന്നക്കൽ, ജസ്റ്റിൻ സിറിയക്ക്, ബാലൻ വി.ആർ. എന്നിവർ സംസാരിച്ചു. വോട്ട് ചോർച്ചയ്‌ക്കെതിരെ നവംബർ 9-ന് കൽപ്പറ്റയിൽ നടക്കുന്ന യു.ഡി.എഫ്. പ്രകടനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *