November 4, 2026

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബ്ലോക്കുകളില്‍ മെഡിക്കല്‍ ക്യാമ്പ്

0
IMG-20261104-WA0258
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അയല്‍ക്കൂട്ട അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കൽപ്പറ്റ, മാനന്തവാടി ബ്ലോക്കുകളില്‍‍ നവംബര്‍ രണ്ടാം വാരം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അയല്‍ക്കൂട്ട കുടുംബങ്ങളില്‍ പോഷകാഹാര അവബോധം, ശുചിത്വം എന്നിവ ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ല്യൂ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പുകള്‍. ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. അനീമിയ പരിശോധന, പകര്‍ച്ച വ്യാധിയല്ലാത്ത രോഗങ്ങളുടെ സ്ക്രീനിങ്ങ്, നേത്ര പരിശോധന, കാന്‍സര്‍ സ്ക്രീനിങ്ങ്, ജനറല്‍ മെഡിക്കല്‍ ചെക്കപ്പ് എന്നിവ ക്യാമ്പുകളുടെ ഭാഗമായി ലഭ്യമാക്കും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *