November 5, 2026

ഇ-മാലിന്യമുക്ത വയനാട്: ഉപയോഗ ശൂന്യമായ ഇ-മാലിന്യങ്ങള്‍ കൈമാറാം

0
IMG-20261104-WA0241
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഇ-മാലിന്യമുക്ത വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശേഖരണം നടത്തിയിട്ടും വീടുകളിലും സ്ഥാപനങ്ങളിലും ഇനിയും ബാക്കിയുള്ള ഇ-മാലിന്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറാമെന്ന് ജില്ലാ ശുചിത്വമിഷന്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ-മാലിന്യങ്ങള്‍ ഏല്‍പ്പിക്കാം. സര്‍ക്കാർ സ്ഥാപനങ്ങൾക്കായി സിവില്‍ സ്റ്റേഷനില്‍ ക്ലീൻ കേരളം കമ്പനി പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള കൗണ്ടറിലും സാധനങ്ങള്‍ എത്തിക്കാം.

നേരിട്ട് എത്തിക്കാന്‍ കഴിയാത്തവര്‍ക്ക് ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചാല്‍ അധികൃതര്‍ നേരിട്ടെത്തി ഇ-മാലിന്യങ്ങള്‍ ശേഖരിക്കുകയും അംഗീകൃത സംവിധാനങ്ങളിലൂടെ ശാസ്ത്രീയമായി സംസ്‌കരിക്കുകയും ചെയ്യും. കൺട്രോൾ റൂം ഫോണ്‍: 80784 09770

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *