November 11, 2026

ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു.

0
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു.
ഇടവകയുടെ ചാരിറ്റി വിഭാഗമായ ‘കനിവ്’ ചികിത്സാ സഹായ വിതരണവും ‘വിദ്യാജ്യോതി’ സ്‌കോളർഷിപ്പ് വിതരണവും പെരുന്നാളിന്റെ ഭാഗമായി നടത്തി. പരിശുദ്ധ പരുമല തിരുമേനിയുടെ കുരിശിങ്കലേക്കുള്ള പ്രദക്ഷിണം, സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ആശീർവാദം, നേർച്ചഭക്ഷണം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു. ഫാ. സിജു കുരിയാക്കോസ്, ഫാ. ജിബിൻ കുര്യാക്കോസ്, ഫാ. ജോബിൻ വർഗീസ്, ഫാ. സഖറിയ വെളിയത്ത് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *