November 13, 2026

അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടറിട്ടു; ജലക്ഷാമം പരിഹരിക്കാൻ നടപടിയുമായി അധികൃതർ

0
IMG-20261113-WA0339
Merin S
By ന്യൂസ് വയനാട് ബ്യൂറോ

എടവക: എൽനിനോ പ്രതിഭാസത്തെ തുടർന്ന് ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കൃഷിയിടങ്ങളും ജലസംഭരണികളും വറ്റിവരണ്ട് ജലനിരപ്പ് താഴ്ന്നതോടെ, ജലസംരക്ഷണത്തിനായി എടവക ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും മൈനർ ഇറിഗേഷൻ വകുപ്പിന്റെയും പൊതുജനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തടയണകളിൽ അറ്റകുറ്റപ്പണികൾ നടത്തി. ഉപയോഗശൂന്യമായ ചീപ്പുകൾ നന്നാക്കുകയും മൈനർ ഇറിഗേഷൻ എ.ഇയുടെ നേതൃത്വത്തിൽ പുതിയവ ശേഖരിച്ച് തടയണയിൽ സ്ഥാപിക്കുകയും ചെയ്തു. പഞ്ചായത്തിൽ 16 കിലോമീറ്ററോളം പുഴ അതിർത്തി പങ്കിടുന്നുണ്ടെങ്കിലും മഴ കുറഞ്ഞതിനാൽ നെൽ കർഷകർക്ക് ജലസേചന സൗകര്യം കുറയുകയും കിണറുകളിൽ കുടിവെള്ള ലഭ്യത കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചെക്ക് ഡാമുകളും തടയണകളും നിറയ്ക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, കൃഷി ഓഫീസർ കെ.ജി സുനിൽ, ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ്, അസിസ്റ്റന്റ് എൻജിനീയർ രാമകൃഷ്ണൻ, ഓവർസിയർമാരായ ഷിജു, അനൂപ്, പാടശേഖരസമിതി ഭാരവാഹികളായ വിനോദ് കാക്കഞ്ചേരി, ജയിംസ്, വർഗീസ്, ജലനിധി പഞ്ചായത്ത് കോഡിനേറ്റർ പ്രവീൺ, രാജഗിരി, എള്ളുമന്ദം പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. എടവക ഗ്രാമപഞ്ചായത്തിലെ മറ്റ് തടയണകൾ കൂടി ജലസംഭരണികളാക്കാനുള്ള ശ്രമത്തിലാണ് ജലസേചന വകുപ്പും കൃഷിവകുപ്പും പഞ്ചായത്ത് അധികാരികളും.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *