November 13, 2026

വയനാട് ഫ്ളവര്‍ ഷോ 2026: ലോഗോ പ്രകാശനം ചെയ്തു.

0
WhatsApp Image 2026-11-13 at 7.04.23 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വയനാട് അഗ്രി, ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വയനാട് ഫ്ളവര്‍ ഷോ 2026 നവംബര്‍ 27 മുതല്‍ ജനുവരി 2 വരെ കല്‍പ്പറ്റ ഫ്ളവര്‍ ഷോ നഗരിയില്‍ വെച്ച് നടക്കും. പരിപാടിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ജോണി പാറ്റാനി, ബി.ജെ. സീമ (പ്രിന്‍സിപ്പല്‍ അഴികള്‍ച്ചറല്‍ ഓഫീസര്‍) സെക്രട്ടറി വി.പി. രത്നരാജ്, ഭരണ സമിതി അംഗങ്ങളായ അഷ്റഫ് വേങ്ങാട്, കെ.കെ.എസ് നായര്‍, കെ.പ്രകാശന്‍, ഹൈദ്രു,, ജാക്സന്‍ ജോര്‍ജ്, ഷാഫി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കല്‍പ്പറ്റ ബൈപ്പാസ് റോഡിലുള്ള 6 ഏക്കറോളം വരുന്ന ഫ്ളവര്‍ഷോ ഗ്രൗണ്ടില്‍ ഏകദേശം 50,000 ചതുരശ്ര അടി സ്ഥലത്ത് ഒരുക്കുന്ന വിസ്മയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പുഷ്പങ്ങളുടെ നിരയാണ് ഇത്തവണ സജ്ജീകരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയമായ അപൂര്‍വ്വയിനം പുഷ്പങ്ങളും അലങ്കാരച്ചെടികളും ഫ്ളവര്‍ ഷോയുടെ പ്രധാന ആകര്‍ഷണമായിരിക്കും. ഫ്ളവര്‍ ഷോയോടനുബന്ധിച്ച് ഒരുക്കുന്ന ആമസോണ്‍ ഫോറസ്റ്റ് വന്യതയുടെയും പ്രകൃതിസൗന്ദര്യത്തിന്റെയും വേറിട്ടൊരു അനുഭവം സന്ദര്‍ശകര്‍ക്ക് സമ്മാനിക്കും. പ്രധാന ആകര്‍ഷണമായ ഗോസ്റ്റ് ഹൗസ്, മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വൈവിധ്യമാര്‍ന്ന അമ്യൂസ്മെന്റ് റൈഡുകളും വിനോദ പരിപാടികളും മേളയ്ക്ക് മാറ്റുകൂട്ടും. കൂടാതെ സെല്‍ഫി പോയിന്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം.വിദ്യാര്‍ത്ഥികള്‍ക്കും സ്ത്രീകള്‍ക്കും പൊതുജനങ്ങള്‍ക്കുമായുള്ള വിവിധ മത്സരങ്ങളും പരിപാടിയോട് അനുബന്ധിച്ച് നടക്കും. വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ബിസിനസ് സ്റ്റാളുകള്‍, നഴ്സറി സ്റ്റാളുകള്‍, ഹോര്‍ട്ടികള്‍ച്ചര്‍, കൃഷി അനുബന്ധ സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍, ഫുഡ് കോര്‍ട്ട് എന്നിവയും ഫ്ളവര്‍ ഷോ നഗരിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. വയനാടിന്റെ വിനോദസഞ്ചാര മേഖലയ്ക്കും കാര്‍ഷിക രംഗത്തിനും വലിയ ഉണര്‍വ് നല്‍കുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. നവംബര്‍ 27ന് ആരംഭിച്ച് പുതുവത്സരാഘോഷത്തോടെ ജനുവരി 2ന് സമാപിക്കുന്ന ഈ ദൃശ്യവിരുന്നിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447162784, 8075336277

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *