വയനാട് മെഡിക്കൽ കോളേജിന് അനുവദിച്ച 108 ഐ.സി.യു ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന് അനുവദിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 108 ഐ.സി.യു ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ആശുപത്രി പരിസരത്ത് ഉഷ വിജയൻ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എ എൻ നിശാന്ത്, സിൽവി തോമസ്, ടി കെ ഗോപി, കൗൺസിലർമാരായ പി കെ ഹംസ, പി വി എസ് മൂസ, എം.പി. ശശി കുമാർ, ഷിബു കെ ജോർജ്, വി.യു. ജോയ്, ആശുപത്രി സൂപ്രണ്ട് ഡോ. സി കെ ജീവൻ ലാൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജാദ വേദ മോഹൻലാൽ, നഴ്സിംഗ് സൂപ്രണ്ട് ബിനി രാജ്, സെക്യൂരിറ്റി ചീഫ് ഷിബു എന്നിവർ ചടങ്ങിൽ സംസാരിച്ചു.




Leave a Reply