November 15, 2026

മീനങ്ങാടി കത്തീഡ്രൽ പെരുന്നാൾ; സ്വാഗതസംഘം രൂപീകരിച്ചു

0
IMG-20261114-WA0312(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തിഡ്രലിലെ പെരുന്നാൾ ആഘോഷം ഡിസംബർ 1, 2, 3 മൂന്ന് ദിവസങ്ങളിൽ നടത്തപ്പെടും. പെരുന്നാളിനോടനുബന്ധിച്ച് നവംബർ 22 ഞായറാഴ്ച കുടുംബ യൂണിറ്റ് സംഗമവും മൽസരങ്ങളും നടത്തപ്പെടും . ഒന്നാം തീയതി സ്നേഹ സ്പർശവും , മെഡിക്കൽ ക്യാമ്പ് , സണ്ടേസ്കൂൾ വാർഷികവും രണ്ടാം തീയതി മുൻ മാനേജിംഗ് കമ്മറ്റി അംഗങ്ങളെ ആദരിക്കൽ, സഭാ പിതാക്കൻമാർക്ക് സ്വീകരണം , മീനങ്ങാടി ടൗൺ കുരിശിങ്കലേക്കുള്ള പ്രദക്ഷിണം എന്നിവ നടത്തപ്പെടും. പ്രധാന പെരുന്നാൾ ദിനമായ 3 -ാം തീയതി വി. മൂന്നിൽ മേൽ കുർബാനക്ക് മാത്യൂസ് മോർ അപ്രേം മെത്രാപ്പോലീത്ത, യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത, ഗീവർഗീസ് മോർ സ്‌തേഫാനോസ് മെത്രാപ്പോലീത്ത എന്നിവർ പ്രധാന കാർമികത്യം വഹിക്കും. സ്വാഗത സംഘ യോഗത്തിൽ വികാരി ഫാ. മത്തായി കുഞ്ഞ് ചാത്തനാട്ടു കുടി അദ്ധ്യക്ഷത വഹിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകൂടി ചെയർമാനും ഫാ. ഷിജിൻ കടമ്പക്കാട് ,ഫാ. ബേസിൽ കൊളവികൂടി, ഫാ. എൽദോ ഷാജു വൈസ് ചെയർമാൻമാരായും സിജോ മാത്യു തുരുത്തുമ്മേൽ ജനറൽ കൺവീനറായി തെരഞ്ഞെടുത്തു .വിവിധ സബ് കമ്മറ്റി കൺവീനർമാരായി ബാബു പുളിനാട്ട് ഫൈനാൻസ്, ഇ.പി ബേബി റിസപ്ഷൻ , അനിൽ ജേക്കബ്ബ് പബ്ലിസിറ്റി, ജോസ് വേലമ്മാ ക്കുടിയിൽ ഭക്ഷണം, കെ.ടി തങ്കച്ചൻ ഡെക്രേഷൻ, ടി. കെ. തോമസ് പ്രദക്ഷിണം, വി.എം സാബു സ്നേഹസ്പർശം , എൽദോ തുരുത്തുമ്മേൽ കുടുംബ സംഗമം എൽദോ ജോസ് വോളൻ്റിയർ എന്നിവരടങ്ങുന്ന നൂറ്റി ഒന്നംഗ സ്വാഗത രൂപീകരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *