സിബിൽ സ്ക്കോറിനെതിരെ എഫ് ആർ എഫ് സമരത്തിലേക്ക്
മാനന്തവാടി: സിബിൽ സ്ക്കോറിൻ്റെ പേരിൽ സമൂഹത്തിൽ വ്യക്തികളെ തരം താഴ്ത്തുന്ന നിയമത്തിനെതിരെ ഈ മാസം 21 ന് മാനന്തവാടി എസ് ബി ഐ ബാങ്കിന് മുന്നിൽ സൂചന സമരം നടത്തുമെന്ന് എഫ് ആർ എഫ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതു ജനങ്ങൾക്ക് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെയും വായ്പയെടുക്കാതെയും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ്. എന്നാൽ ധനകാര്യ സ്ഥാപനങ്ങളിലെത്തുമ്പോൾ ഏതെങ്കിലും കാരണവശാൽ സിബിൽ സ്കോർ കുറവാണെങ്കിൽ അയാൾക്ക് അയോഗ്യത കൽപ്പിച്ച് വായ്പ നൽകാതെ തിരിച്ചയക്കുന്ന പ്രവണത വർദ്ധിക്കുകയാണ്. വായ്പകൾക്ക് ആവശ്യമായ എല്ലാ രേഖകളും നൽകുമ്പോഴും സിബിൽ സ്ക്കോറിൻ്റ പേരിൽ തിരച്ചയക്കുന്ന നടപടി അവസാനിപ്പിക്കണം. സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിൽ പോലും സിബിലിൻ്റ പേരിൽ പുറം തള്ളുന്ന നിലപാട് സമൂഹത്തിൽ ഒരു വ്യക്തിയെ തരം താഴ്ത്തി കാണുന്ന നടപടിയാണ്. സിബിൽ നിയമം റദ്ദ് ചെയ്യാൻ എം പി മാർ ഇടപെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.




Leave a Reply