വനം വകുപ്പിൻ്റെ ഓണാഘോഷത്തിൽ ആദിവാസി ജീവനക്കാർക്ക് വിലക്ക് പ്രതിഷേധവുമായി മനുഷ്യാവകാശ ഉപഭോക്തൃ സരംക്ഷണ സമിതി
മാനന്തവാടി: വനം വകുപ്പിൻ്റെ ഓണാഘോഷത്തിൽ ആദിവാസി ജീവനക്കാർക്ക് വിലക്ക് പ്രതിഷേധവുമായി മനുഷ്യാവകാശ ഉപഭോക്തൃ സരംക്ഷണ സമിതി. ഇത് സംബദ്ധിച്ച് മന്ത്രിമാർക്കുൾപ്പെടെ പരാതി നൽകിയതായും സംഭവത്തിൽ കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ കഴിഞ്ഞവർഷവും ഇത്തരത്തിൽ ഓണത്തിന് ആദിവാസികളായ ജീവനക്കാരെ മാറ്റി നിർത്തി ഓണാഘോഷം നടത്തിയിരുന്നു. അന്ന് സി.സി.എഫ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇനി ആവർത്തിക്കില്ലന്ന് ഉറപ്പ് നൽകിയിരുന്നു. ഇത്തവണ ഇക്കഴിഞ്ഞ ദിവസം നടത്തിയ ഓണാഘോഷത്തിലും 16 ആദിവാസി സഹോദരങ്ങളെ മാറ്റി നിർത്തിയാണ് ഓണാഘോഷം നടത്തിയത്. ഇത്തരം സംഭവങ്ങൾ ജാതിയ വിലക്കിന് സമമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വകരിക്കണമെന്നും നേതാക്കൾ ആവശ്യെപ്പെട്ടു.
ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിക്കും പരാതി നൽകിയതായും നേതാക്കൾ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ എച്ച്. ആർ. സി.പി.സി സംസ്ഥാന ചെയർമാൻ പി.ജെ. ജോൺ മാസ്റ്റർ, എള്ളിൽ മുസ്തഫ, എൻ.കെ.കുര്യൻ, ഇ.ജെ. ഷാജി, ആലിയ കമ്മോം തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply