May 12, 2026

വയനാട് ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ്റെ 2024 – 2028 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

0
Img 20240920 Wa0071
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ്റെ 2024 – 2028 വർഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രസിഡന്റായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പി.കബീറിനെയും സെക്രട്ടറിയായി നവീൻ പോളിനേയും ട്രഷററായി കെ.യു സുരേന്ദ്രനെയും തിരഞ്ഞെടുത്തു. അഡ്വ.ടി.ജെ ഐസക്: രക്ഷാധികാരി, ജോഷി കെ.എ: വൈസ് പ്രസിഡൻ്റ്, ബിജേഴ്സ് മാത്യു ജോയിന്റ് സെക്രട്ടറി, നിർവാഹക സമിതി അംഗങ്ങൾ: ഗ്രിഗറി വൈത്തിരി, ദീപു ബാലകൃഷ്ണ‌ൻ, എസ്. വിനോദ് കുമാർ, താജുദ്ദീൻ കെ.യു, അനൂപ് കുമാർ പി.കെ, ജോഷി ക്രിസ്റ്റി, കെ.ആർ രഞ്ജിത് എന്നിവരാണ് മറ്റ് ഭാരവാഹികൾ. സ്പോട്‌സ് കൗൺസിൽ പ്രസിഡന്റ് എം. മധു, സംസ്ഥാന പഞ്ചഗുസ്ത‌ി അസോസിയേഷൻ പ്രതിനിധി ഇ. റോഷിത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *