April 22, 2026

മാനന്തവാടി ജിവിഎച്ച്എസ്എസ് 75-ാം വാർഷികാഘോഷ നിറവിൽ [ നാടിനൊരു സ്റ്റേഡിയം മുഖ്യ ലക്ഷ്യം 

0
Img 20250109 170456
By ന്യൂസ് വയനാട് ബ്യൂറോ

മാന്തവാടി :വയനാടിന്റെ അഭിമാനമായി നിലകൊള്ളുന്ന മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ 75 വർഷങ്ങൾ പിന്നിടുന്ന വേളയിൽ സ്കൂൾ വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലിയാഘോഷവും ഈ വരുന്ന ജനുവരി 13-ാം തീയതിയിൽ സ്‌കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന് സ്കൂൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

സ്‌കൂൾ കാർണിവൽ, മെഡിക്കൽ ക്യാമ്പ്, അഖില വയനാട് കായികോത്സവം, പ്രതിഭാസംഗമം, ഗോത്ര ഫെസ്റ്റ്, ഷോർട്ട് ഫിലിം ഫെസ്റ്റ്, പുസ്തകോത്സവം, കലാസന്ധ്യ തുടങ്ങി ചെറുതും വലുതുമായ നിരവധി പരിപാടികളാണ് ഒരു വർഷം നീണ്ടുനില്ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്. ഇതിനെല്ലാമുപരി മാനന്തവാടി നിവാസികളുടെ ഏക ആശ്രയമായ സ്‌കൂൾ കളിസ്ഥലം മികച്ച സ്റ്റേഡിയമായി വികസിപ്പിക്കുക എന്നതാണ് പ്ലാറ്റിനം ജൂബിലി സ്‌മാരകമായി ലക്ഷ്യം വെയ്ക്കുന്നത്. വിദ്യാലയ ഭൗതിക സാഹചര്യങ്ങൾ പരമാവധി വർദ്ധിപ്പിക്കുക എന്നതും ലക്ഷ്യം വെയ്ക്കുന്നുണ്ട്.

 

1950 ൽ വയനാട്ടിലെ പൊതുവിദ്യാലയ വിഭാഗത്തിൽ ആദ്യ ഹൈസ്‌കൂളായി പ്രവർത്തനമാരംഭിച്ച വിദ്യാലയത്തിൽ നിലവിൽ 80 അധ്യാപകരും 10 അനധ്യാപകരും ജോലി ചെയ്യുകയും രണ്ടായിരത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുകയും ചെയ്യുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *