January 17, 2025

മാനന്തവാടി- യനാർകുളം, കാട്ടിമൂല വാളാട് ഇരുമനത്തൂർ ബസ്സ് സർവീ സിനെതിരെ വ്യാജ പരാതി, ജനങ്ങൾ ദുരിതത്തിൽ

0
Img 20250109 Wa0058

മാനന്തവാടി: മാനന്തവാടി വിമല നഗർ,,മുതിരേരി,യവനാർകുളം, കാട്ടി മൂല, വാളാട് ഇരുമനത്തുർ റൂട്ടിൽ സർവീസ് നടത്തുന്നതിന് അനുമതി ലഭിച്ച സ്വകാര്യ ബസ്സ് സർവീസിന് എതിരെ ചില വ്യക്തികൾ ആർ ടി ഒ യ്ക്ക് വ്യാജ പരാതി നൽകിയതിനെ തുടർന്ന് സർവീസ് ആരംഭിച്ചിട്ടില്ല. ജനുവരി ഒന്ന് മുതൽ സർവീസ് നടത്തേണ്ടുന്ന ബസ്സാണ് പരാതിയെ തുടർന്ന് സർവീസ് നടത്താൻ കഴിയത്താത്. സർവീസ് നടത്തുന്നതിന് ടൈം ഷെഡ്യൂൾ അനുവദിച്ചതുമാണ്. വ്യാജ പരാതിയുടെ പേരിൽ ആർ.ടി ഒ ബസ്സ് സർവീസ് ആരംഭിക്കുന്നതിന് അനുമതി നൽകുന്നില്ല.മാനന്തവാടിയിൽ നിന്ന് ഒഴക്കോടി,വിമല നഗർ, ഉദയഗിരി, തിടങ്ങഴി, കഴുകോട്ടുർ, മുതിരേരി,യവനാർകുളം, കാട്ടി മൂല, വാളാട് എച്ച്.എസ് വഴി ഇരു മനത്തുരിലേക്ക് അഞ്ച് ട്രിപ്പുകളാണ് അനുവദിച്ചത്.ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് പ്രയോജനപ്രദമായ ബസ്സ് സർവീസ് ഉടൻ ആരംഭിക്കുന്നതിന് അധികാരികൾ നടപടി സ്വീകരിക്കണം. ഏറ്റവും യാത്ര ദുരിതമനുഭവിക്കുന്ന പ്രദേശമാണിത്. വൈകുന്നേരം 5.20 കഴിഞ്ഞാൽ കഴുക്കോട്ടുർ, മുതിരേരി,യവനാർകുളം ഭാഗങ്ങളിലേക്ക് ബസ്സ് സർവീസ് ഇല്ലത്തതിന് പരിഹാരമാണ് പുതിയ സർവീസ്.വിദ്യാർത്ഥികൾ ഉൾപെടെയുള്ളവർക്ക് പ്രയോജനകരമായ സർവീസ് ഉടൻ ആരംഭിക്കുന്നതിന് ആർ ടി ഒ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ ജില്ലാ കളക്ടർ, ജില്ലാ പോലിസ് മേധാവി, ആർ.ടി ഒ എന്നിവർക്ക് നിവേദനം നൽകുന്നതിനും ബസ്സ് സർവിസ് ആരംഭിക്കുന്നതിന് കാലതാമസം വരുത്തിയാൽ ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങുന്നതിനും തിരുമാനച്ചതായി യവനാർകുളം ഇരുമനത്തൂർ പാസ്സാഞ്ചേഴ്സ് അസ്സോസിയേഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഒരു നാടിൻ്റെ പുരോഗതിക്ക് ഭാഗമാകുന്ന ബസ് സർവീസിന് എതിരെ വ്യാജ പരാതി നൽകിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും അധികൃതർ സത്യാവസ്ഥ മനസ്സിലാക്കി ബസ്സ് സർവീസിന് ഉടൻ അനുമതി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഖമറുന്നീസ കോമ്പി, ഗ്രാമ പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി, അബ്രാഹം എറത്ത്, മാത്യു മംഗലത്ത്, മത്തച്ചൻ കെ.കെ എന്നിവർ പങ്കെടുത്തു

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *