April 20, 2026

എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്‌ണൻ കടിച്ചുതൂങ്ങരുത്‌: കെ റഫീഖ്‌

0
Img 20250110 183437
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ്‌ കോഴ ഇടപാടിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ നേരിട്ട്‌ ഇടപെട്ടതിന്റെ തെളിവ്‌ പുറത്തുവന്ന സാഹചര്യത്തിൽ ഇനിയും എംഎൽഎ പദവിയിൽ കടിച്ചുതൂങ്ങരുതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്‌ ആവശ്യപ്പെട്ടു. വിജയന്റെ മകനെ പിരിച്ചുവിട്ട്‌ മറ്റൊരാൾക്ക്‌ നിയമനം നൽകാൻ എംഎൽഎ നൽകിയ ശുപാർശക്കത്താണ്‌ പുറത്തുവന്നത്‌. ഔദ്യോഗിക പദവിയുടെ ദുരുപയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണിത്‌. എത്രയും വേഗം എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം.

മകനെ പിരിച്ചുവിട്ട ആഘാതം തനിക്ക്‌ താങ്ങാൻ പറ്റാത്തതായിരുന്നെന്ന്‌ വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്‌. എംഎൽഎയുടെ ഒദ്യോഗിക ലെറ്റർ പാഡിലാണ്‌ ഡിസിസി പ്രസിഡന്റായിരിക്കെ ബാങ്ക്‌ പ്രസിഡന്റിന്‌ കത്ത്‌ നൽകിയത്‌. എംഎൽഎ പദവി ദുരുപയോഗം ചെയ്‌ത്‌ കോടികളുടെ നിയമനത്തട്ടിപ്പാണ്‌ നടത്തിയത്‌. എംഎൽഎ സ്ഥാനത്ത് തുടരുന്നത് നാടിന്‌ അപമാനമാണ്. ‌. എത്രയും വേഗം രാജിവച്ചൊഴിയാൻ ബാലൃഷ്ണൻ തയ്യാറാകണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *