April 20, 2026

സൗജന്യ റീചാർജ് മുഖ്യ മന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു

0
20250110 183435
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ സന്ദേശം പ്രചരിക്കുന്നു. പുതുവർഷ വേളയിൽ മൂന്ന് മാസത്തേക്ക് 749 രൂപയുടെ റീചാർജ് തികച്ചും സൗജന്യമായി നൽകുന്നു എന്നും, റീചാർജിനായി മെസേജിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് വ്യാജ സന്ദേശം. ഇത് വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. എന്നാൽ ഇത്തരം മെസേജുകൾ വ്യാജമാണെന്നും, ഈ ലിങ്കിലോ സമാന രീതിയിലുള്ള സംശയാസ്‌പദമായ ലിങ്കുകളിലോ ആരും ക്ലിക്ക് ചെയ്യുകയോ വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ആധികാരികത പരിശോധിച്ച് മാത്രമേ ഇത്തരം ലിങ്കുകൾ ഓപ്പൺ ചെയ്യാൻ പാടുകയുള്ളു. ഒറ്റ ക്ലിക്കിലൂടെ ക്യാമറ, കോൺടാക്, ബാങ്കിംഗ് ആപ്പ് ആക്സസ് തുടങ്ങിയത് തട്ടിപ്പുകാർക്ക് കൈക്കലാക്കാൻ കഴിയുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *