January 15, 2025

സുൽത്താൻ ബത്തേരി നഗരസഭ  ഹരിത പ്രഖ്യാപനം നടത്തി.

0
Img 20250110 161153

സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരി നഗരസഭ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിലെ ഭാഗമായി നഗരസഭാ പരിധിയിലെ ഓഫീസുകൾ ,കോളേജുകൾ ,സ്കൂളുകൾ ,ടൗണുകൾ ,ടൂറിസം കേന്ദ്രം ,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്നിവയുടെ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നഗരസഭാ ചെയർപേഴ്സൺ ടി കെ രമേശ് നിർവഹിച്ചു. മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു. ക്ലീൻ സിറ്റി മാനേജർ സന്തോഷ്‌കുമാർ പി എസ് സ്വാഗതം പറഞ്ഞു.തുടർന്ന് മാലിന്യ മുക്തം പ്രതിജ്ഞ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് ചൊല്ലുകയും പങ്കെടുത്തവർ ഏറ്റു ചൊല്ലുകയും ചെയ്തു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ സുരേഷ്ബാബു ചടങ്ങിൽ ക്യാമ്പയിനെ കുറിച് വിശദീകരിച്ചു. പ്രസ്‌തുതപരിപാടിയിൽ സുൽത്താൻ ബത്തേരി ,ദോട്ടപ്പൻകുളം ,ചുങ്കം ,കോട്ടക്കുന്ന് എന്നീ ടൗണിനെ ഹരിത ടൗണായും നഗരസഭാ പരിധിയിലെ 45 ഓഫീസുകൾ ഹരിത ഓഫീസ് ആയും ,19 വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങൾ ആയും 11 കലാലയങ്ങൾ ഹരിതകലാലയങ്ങൾ ആയും പ്രഖ്യാപനം നടത്തി. ടൗൺ സ്‌ക്വർ പാർക്കിനെ നഗരസഭയിലെ ഹരിത ടുറിസം കേന്ദ്രമായും പ്രഖ്യാപിച്ചു. ഹരിത പ്രഖ്യാപനത്തിന് മുന്നോടിയായി വിവിധ ഓഫീസ് മേധാവികൾ ,വിദ്യാഭ്യാസ സ്ഥാപനമേധാവികൾ ,ഓട്ടോ തൊഴിലാളികൾ ,വ്യാപാര വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ ഉള്ളവരുടെ മീറ്റിങ്ങുകളും വിളിച്ചു ചേർത്തിരുന്നു. സിറ്റി ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി നഗരസഭാ പരിധിയിലെ ഒഴിഞ്ഞ മതിലുകളിൽ ജനകീയ പങ്കാളിത്തത്തോടെ ചുവർ ചിത്രങ്ങൾ വരച്ചു മനോഹരമാക്കുകയും ചെയ്തു. 2025 മാർച്ച് 30 ഓടെ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം നടത്തുക എന്ന ലക്ഷ്യത്തോടെ 2024 ഒക്ടോബര് 2 സീറോ വേസ്റ്റ് ദിനത്തിൽ ആരംഭിച്ച വ്യത്യസ്ത പ്രവർത്തനങ്ങൾ ധൃതഗതിയിൽ നഗരസഭയിൽ നടന്നുവരികയും ചെയ്യുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ , ലിഷ ടീച്ചർ, ടോം ജോസ്,കെ റഷീദ്, സാലി പൗലോസ്, കൗൺസിലർ കെ സി യോഹന്നാൻ , സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *