April 19, 2026

ട്രാന്‍സ്‌ഫോം 4 ലൈഫ് സമ്മേളനത്തിന് വാളവയലില്‍ തുടക്കമാവും

0
20250111 185659
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: പ്രകൃതിദുരന്തങ്ങള്‍, വര്‍ഗീയകലാപങ്ങള്‍ എന്നിവയ്ക്ക് ഇരയാവരെ മാനസിക വ്യഥകളില്‍ നിന്നു മുക്തരാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ട്രാന്‍സ്‌ഫോം4ലൈഫി’ന്റെ നേതൃത്വത്തില്‍ വാളവയലില്‍ വെച്ച് ‘എലൈവ്’ എന്ന പേരില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13,14 തീയതികളില്‍ വാളവയല്‍ ശാന്തിധാര റിട്രീറ്റ് സെന്ററില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രഫഷണലുകള്‍, ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതരുടെ പ്രതിനിധികള്‍, ഉരുള്‍ ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്‌നിരക്ഷാ സേനാംഗങ്ങള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെക്കും. വ്യത്യസ്ത സെഷനുകളില്‍ ഡോ. സണ്ണി ഫിലിപ്പ്, ഡോ. ദീപ രാമസ്വാമി, ഡോ. സുനിതാ വര്‍ഗീസ്, വത്സ അഗസ്റ്റിന്‍, ഡോ. ജോഹാന്‍ എബനേസര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ചുകൊണ്ട് സംസാരിക്കും. സൈക്കോളജിസ്റ്റുകള്‍, മെഡിക്കല്‍ പ്രഫഷനുകള്‍, അധ്യാപകര്‍, കെയര്‍ ഗിവേഴ്‌സ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതാണ് ട്രാന്‍സ്‌ഫോം 4 ലൈഫ് ടീം. ഇവര്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതര്‍ക്കിടയില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ അനുഭവങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ ട്രാന്‍സ്‌ഫോം 4 ലൈഫ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.സണ്ണി ഫിലിപ്പ്, കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. ഇവ ഈപ്പന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.അഗസ്റ്റിന്‍ കോശി തുടങ്ങിയവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *