April 19, 2026

പുൽപ്പള്ളിയിൽ വീടിനു സമീപം ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടിച്ചു

0
IMG_20260419_140553
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്ന വേടങ്കോട്ട് പ്രദേശത്ത് വീടിനോട് ചേർന്ന് ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടികൂടി. വേടങ്കോട്ട് ലക്ഷ്മിയുടെ മൂന്ന് വയസ്സ് പ്രായമായ വളർത്തുനായയെയാണ് ശനിയാഴ്ച്‌ച രാത്രി 10.30ഓടെ പുലി പിടികൂടിയത്. വളർത്തുനായയുടെ കരച്ചിൽകേട്ട് വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് പുലി നായയെ കൊണ്ടുപോകുന്നത് കണ്ടത്. വീട്ടുകാർ ബഹളംവെച്ചെങ്കിലും പുലി നായയുമായി പോവുകയായിരുന്നു. നേരത്തെ ശനിയാഴ്‌ച പുലർച്ചെയും ഇതേ നായയെ പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അന്ന് വീട്ടുകാർ ബഹളംവെച്ചതോടെ പുലി ഉപേക്ഷിച്ചുപോവുകയായിരുന്നു. തുടർന്ന് വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പ്രദേശത്ത് തിരച്ചിലും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി പുലി വീണ്ടുമെത്തി നായയെ പിടികൂടിയത്.

 

പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായേക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ആർച്ചറി അക്കാദമിയുടെ പരിസരത്തെ കാടുമൂടിക്കിടക്കുന്ന കൃഷിയിടങ്ങൾ വെട്ടിത്തെളിക്കുന്നതിനാവശ്യമായ നടപടികൾ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും, പുലിയുടെ സാന്നിധ്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പുലിയെ അടിയന്തിരമായി കൂടുവെച്ച് പിടികൂടുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *