May 28, 2026

വിവരാവകാശ കമ്മീഷന്‍ സിറ്റിങ്: 32 കേസുകള്‍ തീര്‍പ്പാക്കി

0
Img 20250117 204810
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ ഡോ. എ അബ്ദുള്‍ ഹക്കിം, ടി. കെ. രാമകൃഷ്ണന്‍ എന്നിവരുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 32 പരാതികള്‍ തീര്‍പ്പാക്കി. രണ്ട് സെക്ഷനുകളിലായി നടന്ന അദാലത്തില്‍ 34 പരാതികളാണ് പരിഗണിച്ചത്. രാവിലെ 10.30 മുതല്‍ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്റെ അധ്യക്ഷതയിലും ഉച്ചക്ക് 2.30 ന് കമ്മീഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കിമിന്റെ അധ്യക്ഷതയിലുമാണ് സിറ്റിങ് നടന്നത്. രാവിലെത്തെ സിറ്റിങ്ങില്‍ 14 കേസുകളാണ് പരിഗണിച്ചത്. 12 എണ്ണം തീര്‍പ്പാക്കി. ഉച്ചക്ക് നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 20 കേസുകളും തീര്‍പ്പാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *