May 7, 2026

പ്രൈവറ്റ് ബസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം ഐ എൻ ടി യൂ സി

0
Img 20250119 215819
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : പ്രൈവറ്റ് ബസ് മേഘലയിൽ നിരന്തരം ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും പ്രൈവറ്റ് ബസ് തെഴിലാളികളെ അനാവശ്യമായി കൈയേറ്റം ചെയ്യുന്നതും അതുമൂലം യാത്രക്കാർക്കും പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും,തൊഴിലാളികൾക്കുള്ള ക്ഷേമ നിധി അനുകൂല്യങ്ങൾ ആനൂപാതികമായി വർധിപ്പിക്കണമെന്നും പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ ഐ എൻടി യൂ സി ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കൽപ്പറ്റ പുതിയബസ് സ്റ്റാൻഡിൽ വച്ച് നടന്ന ജില്ലാ കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും ഐ എൻ ടി യൂ സി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ യൂണിറ്റ് പ്രസിഡണ്ട് ജയേഷ് അധ്യക്ഷത വഹിച്ചു. ഗിരീഷ് കൽപ്പറ്റ, കെ കെ രാജേന്ദ്രൻ, അരുൺ ദേവ് സി എ,ഹർഷൽ കോന്നാടൻ,എസ് മണി, എൽദോസ്,പി പി ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *