May 28, 2026

പോക്സോ ; യുവാവിന് 39 വർഷം തടവും പിഴയും 

0
Img 20250121 182052
By ന്യൂസ് വയനാട് ബ്യൂറോ

കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ വീട്ടിൽ റോഷൻ വി റോബർട്ട് (27) നെ യാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി.നമ്പ്യാർ ശിക്ഷിച്ചത്. 2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കേണിച്ചിറ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന എസ്. സതീഷ്കുമാറാണ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിച്ചത്. സബ് ഇൻസ്‌പെക്ടർ വി.ആർ അരുൺ, മറ്റു പോലീസ് ഉദ്യോഗസ്ഥരായ വി. കെ ഏലിയാസ്, വി. ജയപ്രകാശ്, മനോജ്‌, പാർവതി, എം. ടി സിന്ധു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ: ഓമന വർഗീസ് ഹാജരായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *