മലയോര ഹൈവേ നിർമാണം ;ഗതാഗത നിയന്ത്രണത്തിൽമാറ്റം
മാനന്തവാടി : മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മാനന്തവാടി നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ ഇന്ന് മുതൽ മാറ്റം. രാവിലെ 8.30 മുതൽ നടപ്പിലാകും. എൽഎഫ് സ്കൂൾ കവലയിലെ നവീകരണ ജോലികൾ തീരും വരെ നിയന്ത്രണം താഴെപറയും പ്രകാരം തുടരും. നാലാം മൈൽ, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് എൽഎഫ് സ്കൂൾ കവല കോഴിക്കോട് റോഡ് താഴെയങ്ങാടി വഴി തിരികെ പോകണം. മൈസൂരു റോഡ്, വള്ളിയൂർക്കാവ് റോഡ്, തലശ്ശേരി റോഡ്, തവിഞ്ഞാൽ റോഡ് എന്നിവിടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പോസ്റ്റ് ഓഫിസ് കവല താഴെയങ്ങാടി വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.
തുടർന്ന് എൽഎഫ് സ്കൂൾ കവല, കോഴിക്കോട് റോഡ് വഴി തിരികെ പോകേണ്ടതാണ്. കല്ലോടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ താഴെയങ്ങാടി ബൈപാസ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് എൽഎഫ് കവല, കോഴിക്കോട് റോഡ് വഴി തിരികെ പോകേണ്ടതാണ്.സെന്റ് ജോസഫ്സ് ആശുപത്രി റോഡ് നിർമാണം പൂർത്തീകരിക്കുന്ന മുറയ്ക്ക് ഇൗ റോഡ് ഗതാഗത യോഗ്യമാക്കും. കോഴിക്കോട് റോഡിലെ ഓട്ടോ സ്റ്റാൻഡ് പഴയ പോലെ പ്രവർത്തിക്കും.





Leave a Reply