കോ-ഓപ്പറേറ്റീവ് പ്രസ് ഡിജിറ്റല്‍ ഹബ് സെഷന്‍- ഉദ്ഘാടനം 2025 ജനുവരി 24ന്
മാനനന്തവാടി കോ-ഓപ്പറേറ്റീവ് പ്രസ്
ഡിജിറ്റല്‍ ഹബ് സെഷന്‍- ഉദ്ഘാടനം
2025 ജനുവരി 24ന് ഉച്ചക്ക് 2 മണിക്ക്
വയനാട് ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍
ആര്‍.രമ നിര്‍വ്വഹിക്കും
നാല് പതിറ്റാണ്ടിലേറയായി മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദ്യത്തെ പ്രിന്റിംഗ് വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രീയല്‍ വര്‍ക്ക്‌ഷോപ്പ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നൂതന സാങ്കേതിക മികവോടെയുളള ഡിജിറ്റല്‍ മെഷീനറികളുടെ ഉദ്ഘാടനം 2025 ജനുവരി 24ന് ഉച്ചക്ക് 2 മണിക്ക് വയനാട് ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍.രമ നിര്‍വ്വഹിക്കും. മള്‍ട്ടികളര്‍ ഡിജിറ്റല്‍ വര്‍ക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിനായുളള എ3 എക്‌സ് പ്രസ് കളര്‍ ലേസര്‍ മെഷീന്‍, ഡിജിറ്റല്‍ ലാമിനേഷന്‍ മെഷീന്‍, ഓട്ടോമാറ്റിക്ക് സ്‌കോറിംഗ് മെഷീന്‍ എന്നീമെഷീനറികള്‍ ഉപയോഗിച്ചുളള സേവനം ഇനി മാനന്തവാടി കോ-ഓപ്പറേറ്റീവ് പ്രസില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.ഇതോടെ വയനാട്ടിലെ ഏറ്റവും വലിയ സഹകരണ അച്ചടിസ്ഥാപനമായി മാനന്തവാടിയിലെ ഈ പ്രിന്റിംഗ് വര്‍ക്കേഴ്‌സ് സൊസൈറ്റി മാറും. നിലവില്‍ ഓഫ്‌സെറ്റ് മെഷീനറികളുടെയും, ക്ലോത്ത് ബാനര്‍ പ്രിന്റിംഗ്, മെമന്റോ ഗാലറിയും സ്ഥാപനത്തില്‍ ഉണ്ട്. ജില്ലയിലെ സര്‍ക്കാര്‍ അര്‍ദ്ദസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, നിരവധി സ്വാകാര്യസ്ഥാപനങ്ങളുടെയും അച്ചടി ജോലികള്‍ ചെയ്തുവരുന്ന സ്ഥാപനത്തില്‍ നിരവധി ജീവനക്കാര്‍ സ്ഥിരമായും, താല്‍ക്കാലികടിസ്ഥാനത്തിലും ജോലി ചെയ്തുവരുന്നു. വാർത്ത സമ്മേ
ളനത്തിൽ
പ്രസിഡണ്ട് വി.എം. വർഗ്ഗീസ്
വൈസ് പ്രസിഡണ്ട്
വി.വി. ബാലൻ
സ്റ്റാഫ് പ്രതിനിധി ഷാജി തോമസ് എന്നിവർ സംബന്ധിച്ചു.





Leave a Reply