May 28, 2026

വയനാട്ടിലെ അഭിഭാഷകർ പ്രതിഷേധ ദിനം ആചരിച്ചു. 

0
Img 20250123 204805
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഹൈക്കോടതിയുടെ നൂതനമായ ഈ-ഫയലിംഗ് സംവിധാനത്തിൽ ഉള്ള അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വയനാട് ജില്ലയിലെ അഭിഭാഷക അസോസിയേഷനുകളുടെയും അഭിഭാഷക ക്ലർക്ക് അസോസിയേഷനുകളുടെയും നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വയനാട് ജില്ലയിലെ കൽപ്പറ്റ ബത്തേരി മാനന്തവാടി അഭിഭാഷക അസോസിയേഷനുകളും അഡ്വക്കറ്റ് ക്ലർക്ക് അസോസിയേഷനും സംയുക്തമായി വയനാട് ജില്ലയിൽ ഇന്ന് പ്രതിഷേധ ദിനവും കൽപ്പറ്റയിൽ വച്ച് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. നിലവിലെ ഈ ഫയലിങ് സംവിധാനത്തെ മുഴുവനായി മാറ്റിക്കൊണ്ട് കേരളത്തിൽ മാത്രമായി കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ ഡിസിഎംഎസ് എന്ന പേരിലുള്ള ഈ ഫയലിംഗ് സംവിധാനം പരീക്ഷണ അടിസ്ഥാനത്തിൽ വയനാട് ജില്ലയിൽ നിർബന്ധിതമായി നടപ്പിലാക്കിയത്. അഭിഭാഷകരോട് കൂടിയാലോചിക്കാതെയും യാതൊരു നിയമ സാധുതയും ഇല്ലാതെ ഇത്തരമൊരു സംവിധാനം ജനുവരി ആറാം തീയതി മുതൽ നിർബന്ധപൂർവ്വം നടപ്പാക്കിയതിനു ശേഷം ഈ സംവിധാനം നിരന്തരമായി തകരാറിൽ ആവുകയും കോടതി പ്രവർത്തനങ്ങളെയും മറ്റും കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. പുതിയ ഇ ഫയലിംഗ് സംവിധാനം ഉപയോഗിച്ചുകൊണ്ടുള്ള ഈ ഫയലിംഗ് സംവിധാനം ഒട്ടേറെ പോരായ്മകളും പിഴവുകളും ഉണ്ടെന്നാണ് അഭിഭാഷകരും ജീവനക്കാരും കക്ഷികളും പറയുന്നത്. അപ്‌ലോഡ് ചെയ്ത രേഖകൾ നഷ്ടപ്പെടുക, ദുർബലമായ കാരണങ്ങൾ കൊണ്ട് അപേക്ഷകൾ മടക്കുക, കോപ്പി അപേക്ഷകൾ യഥാസമയം പരിഗണിക്കാതിരിക്കുക, കസ്റ്റടി പ്രതികൾക്ക് യഥാസമയം ജാമ്യാപേക്ഷ നൽകാൻ കഴിയാതെ വരിക, ഒടിപി സംവിധാനം തകരാറിലാകുക തുടങ്ങി നിരവധി ആയിട്ടുള്ള പ്രശ്നങ്ങൾ ഇതിൻറെ ഭാഗമായി ഉണ്ട് എന്നുള്ളതും അവ പരിഹരിക്കാൻ കൃത്യമായിട്ടുള്ള ഇടപെടലുകൾ നടക്കുന്നില്ല എന്നുള്ളതുമാണ് അഭിഭാഷകളുടെ പ്രതിഷേധത്തിന് പ്രധാനകാരണം. ഇത്തരം ഒരു സംവിധാനം നടപ്പിലാക്കാൻ പരീക്ഷണമായി വയനാട് ജില്ല മാത്രം തെരഞ്ഞെടുത്തതിൽ ദുരുദ്ദേശമുണ്ടെന്നും അഭിഭാഷകർ ആരോപിച്ചു. രണ്ടുവർഷം മുമ്പ് രാജ്യമൊട്ടാകെ നിലവിൽ വന്ന സിഐഎസ് സംവിധാനം നിലനിൽക്കെയാണ് ഇത്തരമൊരു സംവിധാനത്തിലേക്ക് കാര്യമായ കൂടിയാലോചനകൾ ഇല്ലാതെ കേരള ഹൈക്കോടതി നിർബന്ധപൂർവ്വം വയനാട്ടിൽ ഈ സംവിധാനം നടപ്പിലാക്കിയത്. പ്രതിഷേധ പരിപാടി വയനാട് ജില്ലയിലെ മുതിർന്ന അഭിഭാഷകനായ എംഡി വെങ്കിട സുബ്രമണ്യം ഉദ്ഘാടനം ചെയ്തു കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻറ് ടി ജെ സുന്ദർ റാം അധ്യക്ഷത വഹിച്ചു വിവിധ അഭിഭാഷ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട്, അഭിഭാഷകരായ അഭിലാഷ് ജോസഫ്,വിനോദ് കുമാർ, പി എൻ സുരേന്ദ്രൻ, എം സി എം ജമാൽ, സി കെ മേഴ്സി, പബ്ലിക് പ്രോസിക്യൂട്ടർ ജയപ്രമോദ്, കെ എ അയൂബ് ക്ലാർക്ക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ശ്രീ ഷിജു എന്നവർ സംസാരിച്ചു. കൽപ്പറ്റ ബാർ അസോസിയേഷൻ സെക്രട്ടറി കിഷോർ ലാൽ, ഭാരവാഹികൾ ബിജോയ് ആനന്ദ്, പ്രഭ മത്തായി കൽപ്പറ്റ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് മുസ്തഫ എന്നിവർ നേതൃത്വം നൽകി. അഭിഭാഷകരായ ഒ. കെ അനിൽ സ്വാഗത്വവും ഷൈജു മാണിശ്ശേരി നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *