May 28, 2026

പ്രൈമറി ചാമ്പ്‌സ് ലോഗോ പ്രകാശനം ചെയ്തു

0
Img 20250123 204407
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ജില്ലയിലെ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്കായി ട്രെന്‍ഡ് സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്ന പ്രൈമറി ചാമ്പ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി അനില്‍കുമാര്‍, കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.എഫ്.എ ഓഫിസ് അഡ്മിനിസ്‌ട്രേറ്റര്‍ ഷാജി സി കുര്യന്‍, ഷാജി പാറക്കണ്ടി എന്നിവര്‍ സംസാരിച്ചു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, വിദ്യാഭ്യാസ വകുപ്പ്, വയനാട് പ്രസ്‌ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് ഫെബ്രുവരി ആദ്യവാരം മുതല്‍ ടൂര്‍ണമെന്റ് നടത്തുന്നത്. 2015 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്കായാണ് മത്സരം നടത്തുന്നത്. മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നും 20 വീതം സ്‌കൂള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് തുടര്‍ പരിശീലനവും നല്‍കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *