May 28, 2026

തോട്ടം തൊഴിലാളികൾ പ്രക്ഷോഭത്തിലേയ്ക്ക്.

0
20250125 115626
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പാരിസൺ ടി എസ്റ്റേറ്റിലെ തൊഴിലാളികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമരത്തിലേയ്ക്ക്. മാനേജ്മെൻ്റ് പുലർത്തുന്ന തൊഴിലാളിവിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് ഫെബ്രുവരി 5 ന് ഐക്യ ട്രേഡ് യൂണിയൻ സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിൻ്റെ പ്രചരണാർത്ഥം മസ്റ്റർ പടി സമരത്തിന് ചിറക്കര യുഡിയിൽ തുടക്കും കുറിച്ചു. ലോക്കൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക,ശമ്പളം കൃത്യമായി 10-ാം തിയ്യതി തന്നെ നൽകുക,പാടികൾ നന്നാക്കുക,കുടിവെള്ള വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിട്ടുള്ളത്.വിശദികരണ യോഗത്തിൽ ഐ.എൻ.ടി.യു.സി.സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ.റെജി,സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.വി.സഹദേവൻ,ടി.കെ.പുഷ്പൻ, കെ.കൃഷ്ണൻ,സി.ബി.പ്രസാദ്,പി.വി.സുരേന്ദ്രൻ,ഉസ്മാൻകുട്ടി,ഹംസക്കുട്ടി ചിറക്കര എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *