May 28, 2026

നരഭോജി കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെ : ദൃശ്യം ക്യാമറയിൽ

0
Img 20250125 Wa0081
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : ആദിവാസി യുവതി രാധയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവ പ്രദേശത്ത് തന്നെയെന്ന് ഉറപ്പിച്ച് വനംവകുപ്പ്. നരഭോജി കടുവയുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞതായി നേർത്തേൺ സിസിഎഫ് കെ എസ് ദീപ വ്യക്തമാക്കി. കടുവയുടെ കാൽപ്പാടുകളും പ്രദേശത്ത് പതിഞ്ഞതായയും കടുവയെ തിരിച്ചറിയാനുള്ള പരിശോധ തുടരുകയാണെന്നും വനംവകുപ്പ് വ്യക്തമാക്കി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂടിന് സമീപത്തും കാടിൻ്റെ സമീപവുമാണ് കടുവയുടെ കാൽപ്പാട് കണ്ടെത്തിയത്. അതേസമയം കടുവയെ പിടികൂടാനുള്ള ശ്രമം ഊർഞ്ജിതമായി പുരോഗമിക്കുകയാണ്. കടുവ ഉൾക്കാട്ടിലേക്ക് പോകാതിരിക്കാൻ വ്യാപകമായി രീതിയിലുള്ള തെരച്ചിലല്ല പ്രദേശത്ത് നടക്കുന്നത്. ഡോ. അരുൺ സക്കറിയ ഉൾപ്പെടെയുള്ളവർ ദൗത്യത്തിൻ്റെ ഭാഗമാകുമെന്നും സിസി എഫ് വ്യക്തമാക്കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *